കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇന്ന് രാവിലെ 10.30ന് സർവകക്ഷി യോഗം ചേരും. പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ എല്ലാ മത, രാഷ്ട്രീയ, സാംസ്‌കാരിക, ക്ലബ് ഭാരവാഹികളും, വ്യാപാരി പ്രതിനിധികളും പങ്കെടുക്കും.