കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ലിസിയ ചൂരാപ്പുഴ എസ്എച്ച് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് മൈലക്കൊമ്പ് മഠം ചാപ്പലിൽ. അരിക്കുഴ ചൂരാപ്പുഴ മത്തായി - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി.എം. ജോർജ്, സിസ്റ്റർ അലൻസോ സിഎംസി, സിസ്റ്റർ മാത്യൂസ് മേരി എസ്എച്ച് (ആയവന മഠം), സെലിൻ ജോയി, എൽസി ജോർജ്, പരേതരായ സി.എം. അബ്രഹാം, സി.എം. മാത്യു, സിസ്റ്റർ കാസിയാന സിഎംസി . മുതലക്കോടം മഠം, ഹോളി ഫാമിലി ഹോസ്പിറ്റൽ മഠം, സെന്റ് ജോസഫ് മഠം മൂവാറ്റുപുഴ, ആലക്കോട്, നാകപ്പുഴ, എസ്എച്ച് ഹോസ്പിറ്റൽ പൈങ്കുളം, ശാന്തിഭവൻ മൈലക്കൊമ്പ്, ലൂർദ്ദ് വാർഡ് മുതലക്കോടം എന്നീ ഭവനങ്ങളിൽ അംഗമായും, എസ്എച്ച് ജനറലേറ്റ് കോട്ടയത്ത് ജനറൽ സെക്രട്ടറിയായും, കോതമംഗലം ജ്യോതി പ്രൊൻസിൽ പ്രൊവിൻഷ്യൽ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.