തൃപ്പൂണിത്തുറ: വീട്ടുവഴക്കിനെ തുടർന്ന് എരൂർ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷ് (27) കുത്തേറ്റ് മരിച്ചു. അനിയൻ സുനീഷാണ് (24 ) കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സുനീഷിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വലതു നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സുമേഷ് ഓട്ടോ ഡ്രൈവറാണ്. സുനീഷ് പെയിന്റിംഗ് പണിക്കാരനാണ്. മൂന്ന് മാസം മുൻപാണ് ഇവർ മാതാപിതാക്കളോടൊപ്പം എരൂരിൽ താമസം തുടങ്ങിയത്. മൃതദേഹം കോവിഡ് ടെസ്റ്റിനു ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. അമ്മ: മിനി.