കോതമംഗലം: പല്ലാരിമംഗലം കൂറ്റംവേലി പുത്തൻപുരയ്ക്കൽ അലിയാരിന്റെ മകൻ പി.എ. റമീസ് (29) വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തൊടുപുഴ മണക്കാട് പുതുപ്പരിയാരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കിടെയാണ് സംഭവം. കൂടെ ജോലി ചെയ്തിരുന്നവർ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ കാരിക്കോട് ആശുപത്രി മോർച്ചറിയിൽ. ഒരു വർഷമായി മണിക്കിണർ ഭാഗത്ത് വാടകക്ക് താമസിച്ചു വരികയായിരുന്നു റമീസ്. മാതാവ്: സലീമ. ഭാര്യ: ജാസ്മിൻ. നാല് വയസുള്ള ഒരു മകനുണ്ട്. ഖബറടക്കം നടത്തി.