sanju

പെരുമ്പാവൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.തണ്ടേക്കാട് ചെറുവള്ളിക്കുടി സജിത്തിന്റെ മകൻ സൻജു (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പെരുമ്പാവൂർ എം.എം റോഡിൽ വട്ടോളിപ്പടി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സൻജു അപകടത്തിൽപ്പെട്ടത്. മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.