കളമശേരി: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതിയെ ഏലൂർ ഫാക്ട് ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് പൊലീസ് പിടികൂടി. 2017 ൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന സംഭവത്തിലെ പ്രതിയായ അനീഷ് (34) കണ്ണൂർ പേരമ്മേൽ ആറാലം സ്വദേശിയാണ്. രണ്ടു മാസമായി ഹോട്ടലിൽ ജോലിക്കെത്തിയിട്ട്. ഹോട്ടലുടമയ്ക്ക് ഇയാളെക്കുറിച്ച് അറിയില്ലായിരുന്നു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.