കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കരൾരോഗികളായ കുട്ടികളുടെ മാതാപിതാക്കൾക്ക് ആശ്വാസവുമായി ആസ്റ്റർ മെഡ്‌സിറ്റി. പീഡിയാട്രിക് രോഗികൾക്ക് കുറഞ്ഞനിരക്കിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അവസരമൊരുക്കുമെന്ന് സി.ഒ.ഒ അമ്പിളി വിജയരാഘവൻ പറഞ്ഞു.ആശുപത്രിയിൽ നടത്തിയ 200 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീത സംവിധായകൻ കൈലാസ് മേനോൻ മുഖ്യാതിഥിയായി.കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. മൾട്ടി ഓർഗൻ ലിവർ ട്രാൻസ്‌പ്ളാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, ഡോ. ചാൾസ് പനയ്ക്കൽ എന്നിവർ സംസാരിച്ചു.