pallichira
പള്ളിചിറ

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങരയിലെ ജലസ്രോതസായ പള്ളിചിറ മാലിന്യ കേന്ദ്രമാകുന്നു. വേനൽ കടുത്തതോടെ ചിറ പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തി. പള്ളിചിറ കേന്ദ്രീകരിച്ച് പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ പദ്ധതികളൊന്നും നടന്നില്ല.

ഒരു പതിറ്റാണ്ട് മുമ്പ് പള്ളിച്ചിറങ്ങര ടൂറിസം കേന്ദ്രമാക്കുമെന്ന് പായിപ്ര പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.ചിറയിൽ പെഡൽ ബോട്ടിംഗ്, നീന്തൽ പരിശീലനം, റിവോൾവിംഗ് റസ്റ്റോറന്റ്, കുളിക്കടവുകൾ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള പദ്ധതിയും തയാറാക്കിയിരുന്നു.എന്നാൽ അവയൊല്ലാം കടലാസിലൊതുങ്ങി.

മാലിന്യവാഹിനി

എം.സി റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നടക്കം മാലിന്യങ്ങൾ പള്ളിച്ചിറയിലേക്കാണ് വലിച്ചെറിയുന്നത്. വാഹനങ്ങളിലും മറ്റുമെത്തുന്നവർ ചിറയിലേക്ക് മാലിന്യമിടുന്നത് സ്ഥിരം കാഴ്ച്ചയാണ്. നേരത്തെ നാട്ടുകാർ ചിറയിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കാനായി സ്ക്വാഡുകൾ രൂപീകരിച്ച് രംഗത്തു വന്നിരുന്നു. എന്നാൽ ഇതെല്ലാം നിലച്ചതോടെ ചിറ മാലിന്യകേന്ദ്രമായി.

പാതിവഴിയിൽ ആദ്യഘട്ടം

വേനൽക്കാലത്ത് വെള്ളം വറ്റിപ്പോകുന്ന ചിറയിൽ 12 മാസവും വെള്ളം നിലനിർത്താൻ പെരിയാർവാലിയുടെ തൃക്കളത്തൂർ കനാലിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ വഴി ചിറയിൽ വെള്ളമത്തെിക്കുന്നതിനും തൃക്കളത്തൂർ പാടശേഖരത്തിൽ കിണർ കുഴിച്ച് പൈപ്പ് വഴിയും വെള്ളം എത്തിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വേനൽ കാലത്ത് ചിറയിൽ വെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ മാത്രമാണ് കഴിഞ്ഞത്. കിണർ കുഴിച്ച് പമ്പ്‌സെറ്റ് സ്ഥാപിച്ച് ചിറയിലേക്ക് വെള്ളെമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനും പൂർത്തിയാക്കി. എന്നാൽ ഇതുവരെ ചിറയിലേക്ക് വെള്ളെമെത്തിയില്ല.