dharna
ബി.ജെ.പി. എസ്.സി. മോർച്ച തുറവൂർ വൈദ്യുതി ബോർഡ് ഓഫീസിന് മുൻപിൽ നടന്ന ധർണ എൻ. മനോജ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്ത് മൂന്നാംവാർഡ് അംബേദ്കർ കോളനിയിലെ അഞ്ച് കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ മുൻകൂട്ടി നോട്ടീസ് നൽകാതെ വിച്ഛേദിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ കെ.എസ്. ഇ.ബി ഓഫീസിന് മുൻപിൽ ധർണ നടത്തി. വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കുക, വൈദ്യുതി ബിൽ അടവ് തവണകളാക്കി നൽകുക, മുൻകൂറായി നോട്ടീസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു.എസ്.സി.മോർച്ച മണ്ഡലം പ്രസിഡന്റ് വി.ആർ. പ്രിയദർശൻ അദ്ധ്യക്ഷനായി. ബി.ജെ.പി അങ്കമാലി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, പഞ്ചായത്ത് അംഗം വി.വി. രഞ്ജിത്ത്, ജോബി പോൾ, കെ.ജി.ഷാജി, ആനന്ദ് നാരായണൻ, രജനി ഷിജോ തുടങ്ങിയവർ പ്രസംഗിച്ചു.