poul
അങ്കമാലി അറബൻ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൂക്കന്നൂരിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം കെ.പി.ബേബി ഉദ്ഘടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ ആശുപത്രിക്കു സമീപം അത്യാധുനിക സൗകര്യത്തോടെ നീതി മെഡിക്കൽ ലാബ് തുറന്നു. മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷനായി. വി.ഡി. ടോമി, പോൾ പി.ജോസഫ്, പി.വി. മോഹനൻ, ടി.പി. വേലായുധൻ, അഡ്വ.എം.ഒ. ജോർജ്, റവ.ഡോ. വർഗീസ് മഞ്ഞളി, ലൈജോ ആന്റോ, കെ.എസ്. മാനുവൽ, പോൾ പി.കുരിയൻ, ജോഫിന ഷാന്റോ, പി.വി. പൗലോസ്, ഏല്യാസ് കെ.തരിയൻ, എം.വി. ചെറിയാച്ചൻ, മേരി ആന്റണി, ടി.പി. ജോർജ്, കെ.ജെ.പോൾ, ജോർജ് കൂട്ടുക്കൽ എന്നിവർ പങ്കെടുത്തു. 40 മുതൽ 75 ശതമാനം വരെ കുറവ് നിരക്കിലാണ് പരിശോധനയെന്ന് ഭാരവാഹികൾ പറഞ്ഞു.