hair-waste
കെ.എസ്.ബി.എ താലൂക്ക് കമ്മിറ്റി മുടി മാലിന്യ നിർമാർജ്ജന പദ്ധതി ഗ്രീൻ ഫുട് പ്രിന്റിന് നൽകി തുടക്കം കുറിക്കുന്നു

മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ(കെ.എസ്.ബി.എ) മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടി മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി.കെ.എസ്.ബി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സർക്കാർ അംഗീകൃത മാലിന്യ നിർമ്മാർജ്ജന കമ്പനിയായ ഗ്രീൻ ഫുട്ട് പ്രിന്റ് എന്ന കമ്പനിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.മൂവാറ്റുപുഴ താലൂക്കിൽ പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.ബി.എ ജില്ലാ ട്രഷറർ എം.ജെ അനു നിർവഹിച്ചു.താലൂക്ക് സെക്രട്ടറി വി.എ ഷക്കീർ,ബ്ലോക്ക് സെക്രട്ടറി എം.എം അനസ്,താലൂക്കിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.