policee
കളഞ്ഞു കിട്ടിയ പഴ്സ് അരുൺ അങ്കമാലി പൊലീസ് ട്രാഫിക് എസ്.ഐ. ഷൈജുവിനെ ഏൽപ്പിക്കുന്നു

അങ്കമാലി: വഴിയിൽ കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പഴ്സ് പൊലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി യുവാവ് മാതൃകയായി. കെ.സി.വൈ.എം പ്രവർത്തകനും ലോക്കൽ ചാനൽ കാമറമാനുമായ അരുൺ ആന്റണിയാണ് മാതൃക കാട്ടിയത്. ഇത് മൂന്നാംവട്ടമാണ് അരുണിന് വഴിയിൽക്കിടന്ന് പഴ്‌സ് കിട്ടുന്നതും ഉടമയെ തിരിച്ചേൽപ്പിക്കുന്നതും.

അങ്കമാലി - മഞ്ഞപ്ര റോഡിൽ എസ്.എൻ.ഡി.പി.കവലയ്ക്ക് സമീപത്ത് നിന്നാണ് അരുണിന് ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെ പണവും ആധാർകാർഡും എ.ടി.എം കാർഡും മറ്റും അടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടിയത്. ഉടനെ പഴ്‌സിൽനിന്നും ലഭിച്ച ഫോൺനമ്പറിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. തുടർന്ന് അരുൺ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി ട്രാഫിക് എസ്.ഐ ഷൈജുവിനെ പഴ്സ് ഏൽപിച്ചു. അന്വേഷണത്തിൽ ഓട്ടോഡ്രൈവറായ കിടങ്ങൂർ സ്വദേശി ടോമിയുടേതാണ് പഴ്‌സെന്ന് കണ്ടെത്തി. ടോമി സ്‌റ്റേഷനിലെത്തി പഴ്‌സ് ഏറ്റുവാങ്ങി.