മൂവാറ്റുപുഴ: റംസാൻ റിലീഫിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ആറ് സെന്റ് സ്ഥലം നൽകി. വെസ്റ്റ് മുളവൂർ പഴമ്പിള്ളിക്കുടി സാദിഖുവാണ് റംസാനോടനുബന്ധിച്ച് രണ്ടു കുടുംബങ്ങൾക്കായി ആറു സെന്റ് സ്ഥലം വിട്ടുനൽകിയത്.മുസ്ലിം ലീഗ് നാലാം വാർഡ് കമ്മിറ്റി കണ്ണാടി സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിധവയായ ജമീലയ്ക്ക് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം നൽകി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.എം.സിദ്ധീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ.മാത്യു കുഴൽ നാടൻ മുഖ്യാതിഥിയായി. റിലീഫ് കിറ്റ് വിതരണം പഞ്ചായത്ത് മെമ്പർ എം.എസ്.അലി ഉദ്ഘാടനം ചെയ്തു.ഇരുനൂറോളം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി . ജുമാ മസ്ജിദ് ഇമാം നവാസ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഡോ.സിദ്ധീഖ് ബാഖവി. പി.പി.മൈതീൻ, ഒ.എം.സുബൈർ, സീനത്ത് അസീസ്, കെ.എം.റഫീഖ്, അബ്ദുൽ കരീം, അബൂബക്കർ പൂമററം, അബ്ദുസലാം മൗലവി എന്നിവർ സംസാരിച്ചു.