കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിവിന് നേതൃത്വം നൽകിയ രണ്ടാം വാർഡ് മെമ്പർ കെ.എം.മൈതീൻ, അഞ്ചാം വാർഡ് മെമ്പർ റിയാസ് തുരുത്തേൽ, ആറാം വാർഡ് മെമ്പർ സഫിയ സലിം എന്നിവരേയും നികുതി പിരിവിന് ചാർജുള്ള ക്ലാർക്ക് എൻ.ജെ.റോയി, എസ്.സി.പ്രമോട്ടർ ശ്രീജ അനിൽകുമാർ എന്നിവരേയും ആദരിച്ചു.പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ.അബ്ബാസ് എന്നിവർ മൊമന്റോ നൽകി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എം.അബ്ദുൾ കരീം, സീനത്ത് മൈതീൻ, വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, ആഷിത അൻസാരി, ഷാജിമോൾ റഫീഖ്, നെസിയ ഷെമീർ, ഷിബി ബോബൻ, എ.എ.രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.