sndp-
എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്മെന്റ് കണയന്നൂർ യൂണിയനും ജിയോയും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയർ- 2021 പാലാരിവട്ടം കണയന്നൂർ യൂണിയൻ ഓഫിസിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ് ഉദ്‌ഘാടനം ചെയ്യുന്നു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ഉണ്ണി കാക്കനാട് , യൂണിയൻ കൗൺസിലർ മാധവൻ, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, ജിയോ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത്, യൂത്ത് മൂവ്മെന്റ് ജില്ല ജോയിന്റ് സെക്രട്ടറി രജീഷ് കുമ്പളപ്പള്ളി എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ജോബ് ഫെയർ- 2021 പാലാരിവട്ടം കണയന്നൂർ യൂണിയൻ ഓഫീസിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ് ഉദ്‌ഘാടനം ചെയ്തു.

യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഉണ്ണി കാക്കനാട്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ.മാധവൻ, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, ജിയോ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് എന്നിവർ സംസാരിച്ചു.

സെക്രട്ടറി ശ്രീജിത്ത് ശ്രീധർ സ്വാഗതവും യൂത്ത് മൂവ്മെന്റ് ജില്ല ജോയിന്റ് സെക്രട്ടറി രജീഷ് കുമ്പളപ്പള്ളി നന്ദിയും പറഞ്ഞു.