മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ മെഗാ ക്യാമ്പിൽ ഇന്നലെ മാത്രം 1200 ടെസ്റ്റുകളാണ് വിവിധ പി.എച്ച്.സികളിലായി നടന്നത്. ഇന്നും ടെസ്റ്റ് തുടരും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എഫ്.എൽ.സി.ടി സെന്ററുകൾ തുറക്കുന്നതിനുള്ള നടപടികളാരംഭിച്ചു. കെയർ സെന്ററുകളും ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് പോസ്റ്റീവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആവോലി പഞ്ചായത്തിലാണ്. ഏറ്റവും കുറവ് പാലക്കുഴ പഞ്ചായത്തിൽ. ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിനേഷൻ എടുത്തത് മൂവാറ്റുപുഴ നഗരസഭയിലും ഏറ്റവും കുറവ് ആവോലി പഞ്ചായത്തിലും. മൂവാറ്റുപുഴ നഗരസഭയിൽ 117 രോഗികളാണുള്ളത്. 6766 ആളുകൾക്ക് വാക്‌സിനേഷനും നൽകി കഴിഞ്ഞു. വാളകത്ത് 84 രോഗികളും 1936 ആളുകൾക്ക് വാക്‌സിനേഷനും നൽകി. പാലക്കുഴയിൽ 49രോഗികളും 2120ആളുകൾക്ക് വാക്‌സിനേഷൻ നൽകി. മാറാടിയിൽ 83രോഗികളും 1917ആളുകൾക്ക് വാക്‌സിനേഷനും നൽകി. പായിപ്രയിൽ 123 രോഗികളും 4500ആളുകൾക്ക് വാക്‌സിനേഷൻ നൽകി. പൈങ്ങോട്ടൂരിൽ 73രോഗികളും 986ആളുകൾക്ക് വാക്‌സിനേഷൻ നൽകി. ആയവനയിൽ 65രോഗികളും 550ആളുകൾക്ക് വാക്‌സിനേഷൻ നൽകി. മഞ്ഞള്ളൂരിൽ 82രോഗികളും 1200ആളുകൾക്ക് വാക്‌സിനേഷൻ നൽകി. പോത്താനിക്കാട് 39രോഗികളും 1200ആളുകൾക്ക് വാക്‌സിനേഷനും നൽകി. കല്ലൂർക്കാട് 89രോഗികളും 1650ആളുകൾക്ക് വാക്‌സിനേഷനും നൽകി. ആരക്കുഴയിൽ 82രോഗികളും 5584ആളുകൾക്ക് വാക്‌സിനേഷനും നൽകി. ആവോലിയിൽ 185രോഗികളും 482ആളുകൾക്ക് വാക്‌സിനേഷനും നൽകി.