കളമശേരി: കുസാറ്റ് ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ. സ്റ്റഡീസിൽ ഒഴിവുള്ള അസി. പ്രൊഫസർ തസ്തികയിൽ അഞ്ചു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.പി.ആർ. സ്റ്റഡീസ് - 4 (2 - ഓപ്പൺ, 1-എൽ.സി./എ .ഐ ., 1 എസ്.സി ) ജൂറിസ്‌പ്രൂഡൻസ് - 1 (എം.എസ്.എം), എം.എസ്.സി/എം.ടെക് - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.cusat.ac.in, www.cirps.cusat.ac.in എന്നീ വെബ്സൈറ്റുകളിൽ. മേയ് 20 വരെ അപേക്ഷിക്കാം.