കൊച്ചി: ജില്ലയിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫിന് വിജയസാദ്ധ്യതയുണ്ടെന്ന് ആ.എസ്.പി ജില്ലാ കമ്മറ്റി വിലയിരുത്തി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ, ജെ. കൃഷ്ണകുമാർ, കെ.എം. ജോർജ്, പി.ടി. സുരേഷ്ബാബു, ബേബി ജോൺ, ജി. വിജയൻ, എസ്. ജലാലുദീൻ, ബേബി പാറേക്കാട്ടിൽ, എം.ജി. ഗിരീഷ്‌കുമാർ, അഷറഫ് പാളി, എ.എസ്. ദേവപ്രസാദ്, എ.സി. രാജേശേഖരൻ, സി.എ. നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു