e
64-ാം മത് കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും വെങ്കലവും നേടിയ കാലടി ശാഖാംഗം ശരൺ ഷാജിയെ ഭവനത്തിലെത്തി കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ആദരിക്കുന്നു

കുറുപ്പംപടി: 64-ാം മത് കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും വെങ്കലവും നേടിയ കാലടി ശാഖാംഗം ശരൺ ഷാജിയെ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഭവനത്തിലെത്തി ആദരിച്ചു.

കാലടി ശാഖാ യൂണിയൻ കമ്മിറ്റിയംഗം ജയൻ.എൻ.ശങ്കരൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, ആർ.ശങ്കർ, കുടുംബക്ഷേമ സമിതി പ്രസിഡന്റ് എൻ.പി ചന്ദ്രൻ, സെക്രട്ടറി എം.ബി ശേഖരൻ, ബാലകൃഷ്ണൻ, കിരൺ ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.