ആലുവ: കൊവിഡ് പ്രതിരോധ വാക്‌സിന്റെ വില വർദ്ധിപ്പിച്ച നടപടി മരുന്ന് കമ്പനികൾ പിൻവലിക്കണമെന്നും കൊവിഡ് രണ്ടാംഘട്ടം കൊടുങ്കാറ്റായി മാറിയ സാഹചര്യത്തിൽ തീരുമാനം പുനപ്പരിശോധിക്കണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി ആവശ്യപ്പെട്ടു.
വാക്സിൻ പൂർണമായി സൗജന്യമാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ. സംസ്ഥാന കമ്മിറ്റിഅംഗമായ ഗിരി കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകി.