കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മകൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മറ്റൊരു ജഡ്‌ജി ക്വാറന്റൈനിലാണ്. ഹൈക്കോടതി മദ്ധ്യ വേനലവധിക്കായി അടച്ചതിനാൽ കോടതി ജീവനക്കാരുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതി ഒാൺലൈൻ സിറ്റിംഗിലേക്ക് മാറിയിരുന്നു. പരമാവധി കേസുകൾ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് പരിഗണിച്ചിരുന്നത്.