തൃക്കാക്കര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ആർ.ടി ഓഫീസിന് കീഴിൽ 22, 23, 24 തീയതികളിൽ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്നസ്സ് പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.