കൊച്ചി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബാങ്കിംഗ് സമയത്തിൽ വരുത്തിയ മാറ്റം വരുത്തിയത് കൂടുതൽ ദോഷം ചെയ്യുമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രാവിലെ 10 മണി മുതൽ 2 മണിവരെയാണ് പുതിയ സമയം ക്രമം. എന്നാൽ രാവിലെ മുതൽ ബാങ്കിന് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. ഇതു രോഗവ്യാപനം കൂട്ടും.ബാങ്കിന്റെ പ്രവർത്തന സമയം പഴയപടിയാക്കണമെന്നും സമയം നിയന്ത്രിച്ചുകൊണ്ടുള്ള നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്നും സംഘടനാ പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും അധികൃതരോട് ആവശ്യപ്പെട്ടു.