കോലഞ്ചേരി: ചെമ്മനാട് ബോധി ഗ്രാമീണ വായനശാലയുടെ മന്ദിരം ഗ്രന്ഥശാല സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണനും, ഡോ.കെ.ജി.പൗലോസും ചേർന്ന് ഞായറാഴ്ച രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ അദ്ധ്യക്ഷനാകും. പ്രൊഫ. ടി.കെ.ജി.നായർ, പി.കെ. സോമൻ, എം.ആർ.സുരേന്ദ്രൻ, സാജു പോൾ, പി.ജി. സജീവ് തുടങ്ങിയവർ സംസാരിക്കും.