കൊച്ചി: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഇടവകയിൽ കൊവിഡ് ബാധിച്ചുമരിച്ച തിരുവാങ്കുളം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി സഹൃദയ സമരിറ്റൻസ്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇടവക സഹവികാരി ഫാ. ജെസാബ് ഇഞ്ചക്കാട്ടുമണ്ണിൽ കാർമികത്വം വഹിച്ചു. ഫാ. മാത്യു തച്ചിൽ, ഫാ. പെറ്റ്‌സൺ തെക്കിനേടത്ത്, സഹൃദയ സ്റ്റാഫ് അംഗങ്ങളായ അനന്തു ഷാജി, ഷിംജോ ദേവസ്യ, ലാൽ കുരിശിങ്കൽ, റോഷിൻ സന്തോഷ് എന്നിവരും ഭാഗമായി.