ആലുവ: കാലടി സംസ്‌കൃത സർവകലാശാല ഗവേഷക വിദ്യാർത്ഥിയും ജനയുഗം ആലുവ ലേഖകനുമായ എ.എ. സഹദിനെ കാമ്പസിൽ വച്ച് അകാരണമായി മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. കാമ്പസിനകത്ത് ബോധപൂർവ്വം സംഘർഷം സൃഷിക്കുന്ന സംഘമാണ് സഹദിനെയും സഹപാഠിയായ സാദിഖ് എൻ. മുഹമ്മദിനെയും മർദ്ദിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് കെ.ജെ.യു ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ ആവശ്യപ്പെട്ടു.