കൊച്ചി: പശ്ചിമഘട്ടത്തിലേയും കുടിയേറ്റമേഖലയിലേയും മനുഷ്യർക്കു മാത്രമല്ല ജീവജാലങ്ങൾക്കും പരിഗണന നൽകണമെന്ന് റിട്ട. ഡി.എഫ്.ഒ ഡോ.എൻ.സി.ഇന്ദുചൂഡൻ പറഞ്ഞു. കേരള നദിസംരക്ഷണസമതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭൗമദിനാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രവർത്തകനായ ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു