ആലുവ: ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുളള ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ 2014-15 വർഷം പഠിച്ചവരിൽ അർഹരായിട്ടും പ്രീമെട്രിക് സ്‌കോളർഷിപ്പിന് ലഭിക്കാത്തവർ ആലുവ വിദ്യാഭ്യാസ ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. അക്കൗണ്ട് നമ്പർ തെറ്റായി രേഖപ്പെടുത്തിയത് ഉൾപ്പെടെയുളള കാരണങ്ങളാൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്. ഫോൺ: 0484 2624382.