കൊച്ചി: ചെങ്ങമനാട് പഞ്ചായത്തിലെ കൊവിഡ് പോസിറ്റീവ് രോഗികളുടെ വീടുകളിലേക്ക് വിദ്യാഭ്യാസ സന്നദ്ധസംഘടനയായ എഡ്യുമിത്ര ഫൗണ്ടേഷൻ ചെങ്ങമനാട് പി.എച്ച്.സിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സൗജന്യമായി സാനിറ്റൈസർ വിതരണം ചെയ്തു. എഡ്യുമിത്ര ഡയറക്ടർ സനീഷ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈബാ മുഹമ്മദിന് സാനിറ്റൈസർ കൈമാറി. പാറക്കടവ് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്ത്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിജു ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. സുനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. അഭയ് കുമാർ, എഡ്യുമിത്ര മെമ്പർ സലീഷ് തുടങ്ങിയവർ പങ്കെടുത്തു.