കാലടി: എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗവും കാലടി സംസ്കൃതസർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമായ എ.എ. സഹദ്, യൂണിറ്റ് സെക്രട്ടറി സാദിഖ്.എൻ.മുഹമ്മദ് എന്നിവർക്ക് കാമ്പസിൽ വെച്ച് മർദനമേറ്റു. പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. പുറത്തുനിന്നെത്തിയവരും വിദ്യാർത്ഥികളുമടങ്ങുന്ന

സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. കർഷകസമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് എ.ഐ.എസ്.എഫ് സർവകലാശാല യൂണിറ്റ് കാമ്പസിൽ വെച്ചിരുന്ന ബാനറുകൾ നിരവധി തവണ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന.