പെരുമ്പാവൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തണ്ടേക്കാട് ചെറുവള്ളിക്കുടി സജിത്തിന്റെ മകൻ സൻജു (20) മരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ എം എം റോഡിൽ വട്ടോളിപ്പടി ജംഗ്ഷനിലായിരുന്നു അപകടം. നിസാര പരിക്കേറ്റ രണ്ട് പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൻജുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ സഹകരണ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കം നടത്തി.