കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ പൊതുഇടങ്ങളിൽ അണുനശീകരണം നടത്തി. വിവിധ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ ജോലിക്കാരെയും പൊതുജനങ്ങളെയും മാസ്ക്, സാനിറ്റെസർ ഉപയോഗത്തെ സംബന്ധിച്ച് ബോധവത്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിനും ജനപ്രതിനിധികളും നേതൃത്വം നൽകി.