a
തട്ടാംപുറംപടിക്കു സമീപം പെരിയാർവാലി കനാലിലേക്ക് ഒടിഞ്ഞുകിടക്കുന്ന വാഗമരം

കുറുപ്പംപടി: കാറ്റിൽ ഒടിഞ്ഞുവീണ തണൽമരത്തിൽ മാലിന്യം കെട്ടിക്കിടന്ന് കനാൽ വെള്ളം മലിനമാകുന്നു.പെരിയാർവാലി സബ്കനാലിൽ തട്ടാംപുറംപടി പെട്രോൾ പമ്പിനു സമീപം വാഗമരം ഒടിഞ്ഞു വീണിട്ട് ദിവസങ്ങളായി. അധികൃതർ ഇത് നീക്കംചെയ്യുന്നതിന് വേണ്ട യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല. അതുമൂലം കനാൽ വെള്ളം പോകുന്നതിന് തടസമായി മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. ഒരാഴ്ച മുമ്പുണ്ടായ വലിയ കാറ്റിലും മഴയെത്തുമാണ് വാഗ മരം ഒടിഞ്ഞു വീണത്. സമീപത്തുള്ള ലൈനിൽ പതിച്ച് ലൈൻ പൊട്ടി വീഴുകയും ഗതാഗത തടസം നേരിടുകയും ചെയ്തിരുന്നു. അന്ന് പരിസരവാസികൾ റോഡിൽ വീണ കൊമ്പുകൾ വെട്ടിമാറ്റി ഗതാഗത-വൈദ്യുതി തടസങ്ങൾ പുന:സ്ഥാപിച്ചിരുന്നു. കനാലിൽ വീണുകിടക്കുന്ന വലിയ തടികൾ ഇപ്പോഴും അതേപടി കിടക്കുകയാണ്. നിരവധി ആളുകൾ കുളിക്കാനും , അലക്കാനും എത്തുന്ന കുളിക്കടവിന് സമീപത്താണ് മരം മറിഞ്ഞു കിടക്കുന്നത്.