gokulam-kpl

കേരള പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടവും ഗോകുലം കേരള എഫ്.സിക്ക്

കെ.പി.എൽ ഫൈനലിൽ കെ.എസ്.ഇ.ബിയെ 2-1ന് തോൽപ്പിച്ചു



കൊ​ച്ചി​:​ ​ചേ​ട്ട​ന്മാ​ർ​ ​ഇ​ന്ത്യ​ ​കീ​ഴ​ട​ക്കി.​ ​അ​നി​യ​ന്മാ​ർ​ ​കേ​ര​ള​വും​!​ ​ഐ​ ​ലീ​ഗ് ​കി​രീ​ട​ത്തി​നൊ​പ്പം​ ​കേ​ര​ള​ ​പ്രീ​മി​യ​ർ​ ​ലീ​ഗി​ന്റെ​ ​വെ​ള്ളി​ക്കി​രീ​ട​വും​ ​ഇ​നി​ ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി​യു​ടെ​ ​ഷെ​ൽ​ഫി​ൽ​ ​ഭ​ദ്ര​മാ​യി​രി​ക്കും.​ ​
എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​ ഗ്രൗ​ണ്ടി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​അ​വേ​ശം​ ​നി​റ​ഞ്ഞ​ ​ഫൈ​ന​ലി​ൽ​ ​മു​ൻ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​കെ.​എ​സ്.​ഇ.​ബി​യെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​ത​ക​ർ​ത്താ​ണ് ​ഗോ​കു​ല​ത്തി​ന്റെ​ ​ബി​ ​ടീം​ ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ത്.​
​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ട്ടു​നി​ന്ന​ ​ശേ​ഷ​മാ​ണ് ​ഗോ​കു​ലം​ ​വി​ജ​യം​ ​നേ​‌​ടി​യ​ത്.​ ​ഗോ​കു​ല​ത്തി​നാ​യി​ ​നി​ഷാ​ദ് ​റോ​ഷ​ൻ​ ​(78​)​ ​ഗ​ണേ​ഷ് ​(90​)​ ​എ​ന്നി​വ​ർ​ ​വ​ല​ ​കു​ലു​ക്കി.​ ​കെ.​എ​സ്.​ഇ.​ബി​ക്കാ​യി​ ​വി.​വി​ഗ്നേ​ഷ് ​(54​)​ ​ഗോ​ൾ​ ​നേ​ടി.​ 2018​ൽ​ ​ആ​ദ്യ​മാ​യി​ ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഗോ​കു​ലം​ ​ക​ഴി​ഞ്ഞ​ ​സീ​സ​ൺ​ ​ഫൈ​ന​ലി​ൽ​ ​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്‌​സി​നോ​ട് ​തോ​റ്റി​രു​ന്നു.​ ​
ചാ​മ്പ്യ​ൻ​ ​നേ​ട്ട​ത്തോ​ടെ​ ​ര​ണ്ടു​ ​ത​വ​ണ​ ​കെ.​പി.​എ​ൽ​ ​കി​രീ​ടം​ ​നേ​ടു​ന്ന​ ​ടീ​മെ​ന്ന​ ​എ​സ്.​ബി.​ഐ​യു​ടെ​ ​നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്താ​നും​ ​ഗോ​കു​ല​ത്തി​ന് ​ക​ഴി​ഞ്ഞു.​ ​ഗോ​കു​ല​ത്തി​ന്റെ​ ​സാ​ലി​യോ​ ​ഗ്വി​ണ്ടോ​യാ​ണ് ​ലീ​ഗി​ലെ​ ​ടോ​പ് ​സ്‌​കോ​റ​ർ​ ​(8​).