pic
പല്ലാരിമംഗലം സർവകക്ഷി യോഗത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ബി ആഷിഷ് സംസാരിക്കുന്നു

കോതമംഗലം: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ സർവ കക്ഷി യോഗം ചേർന്നു. വൈസ് പ്രസിഡന്റ് ഒ.ഇ.അബ്ബാസ് ,മെഡിക്കൽ ഓഫീസർ ഡോ.ബി.ആഷിഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ആര്യ വിജയൻ, സെക്ടറൽ മജിസ്‌ട്രേറ്റ് അരുൺ മാത്യു, പോത്താനിക്കാട് എസ്.എച്ച്.ഒ ജി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് സെക്രട്ടറി എം.എം.ഷംസുദ്ദീൻ, വില്ലേജ് ഓഫീസർ കെ.എം.നാസർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ, മത, വ്യാപാരി, സാംസ്കാരിക, സന്നദ്ധ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.