mzr
മഴുവന്നൂരിൽ ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് ബോർഡ് സ്ഥാപിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ലോക്ക് ഡൗൺ തുടങ്ങി. ഇന്നലെ വൈകിട്ട് പഞ്ചായത്ത് അതിർത്തികൾ പൊലീസ് അടച്ചു. പഞ്ചായത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളായ കിൻഫ്രയും റബർപാർക്കും അടച്ചിടാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. പഞ്ചായത്തിലെ ആക്ടീവ് കൊവിഡ് കേസുകൾ 300 നോട് അടുക്കുകയാണ്. ഇന്നലെ മാത്രം 22 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ പഞ്ചായത്തിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ട്. വീട്, റോഡ് നിർമ്മാണങ്ങൾ തടയില്ല. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റു സ്ഥാപനങ്ങൾ അടക്കും. മെയിൻ റോഡുകൾ തുറന്നിട്ട് ഉൾ റോഡുകൾ പൂർണമായും അടക്കും. പുറത്തുനിന്ന് ഒരാൾ പഞ്ചായത്തിലേക്കോ, പുറത്തേക്കോ പോകാൻ അനുമതിയില്ല. ബാങ്കുകൾ ഉച്ചവരെ പ്രവർത്തിക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്വന്തം വാഹനത്തിൽ പോയി വരണം. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രം അനുവദിക്കും.