പെരുമ്പാവൂർ: 150 ഓളം ബോട്ടിൽ പെയ്ന്റിംഗ് , ക്രാഫ്റ്റ് എന്നിവയിലൂടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ അഫിദ ബിന്ദ് സാജിദിന് ജന്മനാടിന്റെ ആദരം. പള്ളിക്കവല വിക്ടറി ക്ലബ്, കെ.എം.സീതി സാഹിബ് സ്മാരക ജനകീയവായനശാല എന്നിവയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസൽ മനയിലാൻ, സുധീർ മുച്ചേത്ത് എന്നിവർ ഉപഹാരം നൽകി.കെ.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.നിസാർ എന്നംമ്പിലായി, അംജദ് കുറ്റിപുഴ, റഫീഖ് കാരിയേലി എന്നിവർ സംസാരിച്ചു.