കൊച്ചി: ആശങ്ക ഉയർത്തികൊണ്ട് ജില്ലയിൽ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിനടുത്തെത്തി. 3980 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3958 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു. പത്തു പേർ വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.
• ഉറവിടമറിയാത്തവർ 10
• ആരോഗ്യ പ്രവർത്തകർ 2
700 പേർ രോഗ മുക്തി നേടി.
• 7554 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1049 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 50523
ചികിത്സയിൽ കഴിയുന്നവർ 21855
പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 173
• തൃപ്പൂണിത്തുറ 119
• വരാപ്പുഴ 108
• വാഴക്കുളം 101
• ചേരാനല്ലൂർ 95
• പള്ളുരുത്തി 94
• പള്ളിപ്പുറം 82
• എടത്തല 77
• രായമംഗലം 69
• ശ്രീമൂലനഗരം 66
• വൈറ്റില 65
• എളംകുന്നപ്പുഴ 61
• കുന്നത്തുനാട് 61
• തിരുമാറാടി 59
• ഫോർട്ട് കൊച്ചി 59
• കിഴക്കമ്പലം 58
• ഏലൂർ 57
• വെങ്ങോല 56
• കീഴ്മാട് 53
• ഏഴിക്കര 51
• പായിപ്ര 51
• കൂവപ്പടി 50
• കോതമംഗലം 50
• പിറവം 50
• കടവന്ത്ര 49
• വടക്കേക്കര 48
• ആലങ്ങാട് 47
• എളമക്കര 46
• കടമക്കുടി 46
• മുളവുകാട് 44
• നോർത്തുപറവൂർ 43
• കലൂർ 41
• ചൂർണ്ണിക്കര 40
• ഉദയംപേരൂർ 39
• കളമശ്ശേരി 39
• കടുങ്ങല്ലൂർ 37
• കുമ്പളം 37
• നെടുമ്പാശ്ശേരി 37
• മുളന്തുരുത്തി 37
• ആലുവ 36
• എറണാകുളം സൗത്ത് 35
• ചെല്ലാനം 34
• വാരപ്പെട്ടി 34
• കറുകുറ്റി 33
• ആരക്കുഴ 32
• മരട് 32
• വടവുകോട് 32
• പാലാരിവട്ടം 31
• കുന്നുകര 30
• എറണാകുളം നോർത്ത് 29
• കോട്ടുവള്ളി 29
• മൂക്കന്നൂർ 29
• ഇടപ്പള്ളി 28
• തമ്മനം 28
• തിരുവാണിയൂർ 28
• തേവര 28
• നെല്ലിക്കുഴി 27
• പെരുമ്പാവൂർ 27
• മട്ടാഞ്ചേരി 27
വാക്സിൻ ക്ഷാമം തുടരുന്നു
കൊവിഡ് വാക്സിന് വീണ്ടും ക്ഷാമം.നിലവിലുള്ള സ്റ്റോക്ക് ഇന്നത്തെ ഉപയോഗത്തിന് മാത്രമേ തികയുകയുള്ളൂ. ജില്ലയിൽ ഏഴര ലക്ഷത്തോളം പേർ ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 26269 പേർ വാക്സിനേഷനെടുത്തു. 21 സർക്കാർ കേന്ദ്രങ്ങളിലും 53 സ്വകാര്യ ആശുപത്രികളിലുമായാണ് കുത്തിവയ്പ് നടന്നത് .
30,230 ഡോസ് വാക്സിനാണ് നിലവിൽ സ്റ്റോക്കുള്ളത്. ഇതിൽ 28,000 ഡോസ് കൊവിഷീൽഡും 2230 ഡോസ് കൊവാക്സിനുമാണ്. 12500 ഡോസ് സ്വകാര്യ ആശുപത്രികൾക്ക് നൽകി. മിച്ചമുള്ള 17,730 ഡോസ് ഇന്നുകൊണ്ടു തീരും.
എറണാകുളമുൾപ്പെടെ അഞ്ച് ജില്ലകൾക്കായി ഒന്നരലക്ഷം ഡോസ് മരുന്ന് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ നിന്ന് 40000 ഡോസ് ജില്ലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂട്ട പരിശോധന ഇന്നും
ജില്ലയിലെ രണ്ടാംഘട്ട കൊവിഡ് പരിശോധന കാമ്പയിന്റെ ആദ്യദിനമായ ഇന്നലെ 12000 ആളുകളെ പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ, രോഗലക്ഷണമുള്ളവർ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിൽ രോഗംസ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കി. രോഗസാദ്ധ്യതകൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുന്നതിനാലാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി പറഞ്ഞു. കൂട്ട പരിശോധന ഇന്നും തുടരും
വാക്സിൻ സ്വീകരിച്ചവരുടെ കണക്ക്
ജില്ലയിൽ ഇതുവരെ 740,446 പേർ വാക്സിൻ സ്വീകരിച്ചു
ആരോഗ്യമേഖലയിലെ 128129 പ്രവർത്തകരും
70579 കൊവിഡ് പ്രതിരോധ പ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു.
54375 ആരോഗ്യപ്രവർത്തകർ രണ്ടാം വാക്‌സിനെടുത്തു.
പ്രതിരോധ പ്രവർത്തകരിൽ 49223 പേർ ആദ്യ ഡോസും 21356 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
45 നും 60നും ഇടയിൽ പ്രായമുള്ളവരിൽ 176641 പേർ വാക്‌സിനെടുത്തു.
170493 പേർ ആദ്യഡോസും 6148 പേർ രണ്ടാമത് ഡോസും സ്വീകരിച്ചു.
60 വയസിനു മുകളിലുള്ള 348482 പേരാണ് വാക്‌സിനെടുത്തത്.331305 ആളുകൾ ആദ്യ ഡോസും 17177 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ചികിത്സാസൗകര്യങ്ങൾ
ഒരുങ്ങി
ജില്ലയിൽ കൊവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു. 360 വെന്റിലേറ്ററുകളാണ് നിലവിലുള്ളത്. ഇതിൽ 138 എണ്ണത്തിലാണ് രോഗികളുള്ളത്. 222 എണ്ണം രോഗികളെ ഉൾക്കൊള്ളാൻ സജ്ജമാണ്. 1085 ഐ.സി.യു ബെഡുകളിൽ 429 എണ്ണവും 3351 ഓക്സിജൻ ബെഡുകൾ ഉള്ളതിൽ 1967 എണ്ണവും 9586 സാധാരണ കിടക്കകളിൽ 6069 എണ്ണവും ചികിത്സക്കായി ഉപയോഗിക്കാം.