കൊച്ചി: വല്ലാർപാടം കണ്ടെയ്നർ പോർട്ടിൽ നിയമവിരുദ്ധ വസ്തുക്കളുടെ കടത്തും നികുതിവെട്ടിപ്പും നടക്കുന്ന സാഹചര്യമുള്ളതിനാൽ നിരന്തരപരിശോധന ഉറപ്പാക്കണമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) ഭാരവാഹികൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുന്നതിന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ചില ശക്തികൾ ഇതിന്റെ പിന്നിലുണ്ടെന്നതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞദിവസമുണ്ടായ സ്വർണവേട്ട. അതുകൊണ്ട് സർക്കാർ നിരന്തര ജാഗ്രത പാലിക്കണമെന്ന് എ.ഐ.ടി.യു.സി. യുണിയൻ പ്രസിഡന്റ് ജോൺ ലൂക്കോസ്, ജനറൽ സെക്രട്ടറി ജോയ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.