s-renadheva
എസ്. രണദിവെ

പറവൂർ: സി.പി.ഐ നേതാവും പ്രഭാഷകനുമായിരുന്ന എസ്. രണദിവെ (73) നിര്യാതനായി. കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക വേദികളിലെ പ്രസംഗകരിൽ പ്രമുഖനായിരുന്ന രണദിവെ കുറെ നാളായി പെരുവാരത്തുള്ള രത്നവിലാസം വീട്ടിൽ വിശ്രമത്തിലായിരുന്നു. ദീർഘകാലം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ ചെയർമാൻ, പറവൂർ നഗരസഭാ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1954 ൽ തിരുക്കൊച്ചി മന്ത്രിസഭയിൽ എം.എൽ.എയായിരുന്ന ശ്രീവല്ലഭ മേനോനാണ് പിതാവ്. മാതാവ്: രത്നവല്ലി. ഭാര്യ:സീത. മക്കൾ: ഉമ (ഗായിക), രഞ്ജിത്, മീര. മരുമക്കൾ: ബിജുശ്രീ (ബിസിനസ്), ദീപ് ബാബു (പിന്നണി ഗായകൻ). മൃതദേഹം പറവൂർ മുനിസിപ്പൽ ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം, കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയ രാഷ്ട്രീയ,സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ വൈകിട്ട് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കാരം നടത്തി.