1
നഗര സഭ ഒരുക്കിയ ഡൊമസ്റ്റിക്ക് കെയർ സെന്റർ ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ.ശില്പ പരിശോധിക്കുന്നു

തൃക്കാക്കര: നഗരസഭ തെങ്ങോട് കൊവിഡ് രോഗികൾക്കായി ഒരുക്കിയ ഡൊമസ്റ്റിക്ക് കെയർ സെന്ററിന് (ഡി.സി.സി) ആരോഗ്യവകുപ്പിന്റെ പൂർണതൃപ്തി. തൃക്കാക്കര നഗരസഭയുടെ കീഴിൽ തെങ്ങോട് വനിതാ വ്യവസായ പാർക്കിനായി നിർമ്മിച്ച കെട്ടിടത്തിലാണ് സെന്റർ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ. ശില്പയുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്‍. രണ്ടുകെട്ടിടങ്ങളിലായി ഇരുനൂറ് പേർക്ക് കിടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 28 ശൗചാലയങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുണ്ട്.

തൃക്കാക്കരയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. ഡോ. ധന്യ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, തൃക്കാക്കര നഗരസഭ റവന്യു ഇൻസ്പെക്ടർ പ്രകാശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ, ഓവർസിയർ നന്ദകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .