പള്ളുരുത്തി: നിർദ്ധനരായവർക്ക് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം മുൻ എം.പി. പി. രാജീവ് നിർവഹിച്ചു. കടേഭാഗത്ത് താമസിക്കുന്ന ജെസി ഫെർണാണ്ടസിനാണ് വീട് നൽകിയത്. 13 പേർക്കാണ് വീട് അനുവദിച്ചിരിക്കുന്നത് . ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. വി.എ. ശ്രീജിത്ത്, പി.എ. പീറ്റർ, കെ. സുരേഷ്, ജയമോൻ ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു.