കൊച്ചി: കൊച്ചിയിൽ 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം മാറ്റിവച്ചു. കൊവിഡ് രൂക്ഷമായതിനാലാണ് യോഗം മാറ്റിയതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. 29 ന് നടത്താനിരുന്ന എക്സിക്യുട്ടീവ് യോഗവും മാറ്റിവച്ചു.പൊതുയോഗത്തിന് ഈമാസം ഒന്നിന് അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. അമ്മയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതുൾപ്പെടെ പൊതുയോഗം ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്നു.