ആലുവ: എടയാർ വ്യവസായ മേഖലയിലുള്ള ഇൻഡോ ജർമ്മൻ കാർബൻ ലിമിറ്റഡിൽ തൊഴിലാളികളുടെ സേവന - വേതന ദീർഘകാല കരാർ പുതുക്കി. 2021 ഏപ്രിൽ മുതൽ 5600 രൂപയുടെ ശമ്പള വർദ്ധനവ് അനുവദിച്ചു. 2022 ഏപ്രിൽ മുതൽ 900 രൂപ കൂടി വർദ്ധിപ്പിക്കും. പുതുതായി വേരിയബിൾ ഡി.എ അംഗീകരിച്ചു. 2021 മാർച്ച് 31ന് നിലവിലുള്ള 347 പോയിന്റിനു മുകളിൽ വരുന്ന ഓരോ പോയിന്റിനും 28 രൂപവീതം അനുവദിക്കും.
മാനേജ്മന്റിനുവേണ്ടി എം.ഡി എം.എം. അബ്ദുൾ ബഷീർ, നട്ടാർ വി. (ജനറൽ മാനേജർ), അനു ജോസഫ് (എച്ച് ആർ. അഡ്മിൻ), ഉസ്മാൻ സി.എച്ച് (പ്രൊഡക്ഷൻ ഇൻ ചാർജ് ) എന്നിവരും ഐ.ജി.സി.എൽ എംപ്ലോയീസ് യൂണിയനുവേണ്ടി (സി.ഐ.ടി.യു) മണികണ്ഠൻ (പ്രസിഡന്റ്), എ.പി. ഉദയകുമാർ (വർക്കിംഗ് പ്രസിഡന്റ്), സുലൈമാൻ കെ.എ (ജനറൽ സെക്രട്ടറി), എം.എച്ച്. ബാബു, സുനിൽ എ.കെ, ശിവദാസൻ, മുഹമ്മദാലി എന്നിവരും ഒപ്പുവച്ചു.