ആലങ്ങാട്: കരുമാല്ലൂർ ക്ഷീരകർഷക സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ക്ഷീരകർഷക കൂട്ടായ്മക്ക് ജയം. നിരവധി വർഷങ്ങളായി സി.പി.എം ഭരണത്തിലിരുന്ന സംഘമാണ്. എല്ലാ സീറ്റിലും വിജയിച്ച് കർഷകകൂട്ടായ്മ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സുതൻ പെരുമിറ്റത്ത്, എൻ.വി. ശശി, പി.ആർ. പ്രമോദ്, ജയ്മോൻ, വി.എ. രാജ്കുമാർ, അൽഫോൻസ ജോസഫ്, കെ.എ. കോമളം, ലില്ലി ഡേവിസ്, എം.പി. ശാന്ത എന്നിവരാണ് വിജയിച്ചത്.