കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യവിതരണം ഉറപ്പുവരുത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അടിയന്തര നടപടികൾ തുടങ്ങി.

• ഓൺലൈനായി താൽക്കാലിക ലൈസൻസെടുത്ത് ഭക്ഷ്യ ബിസിനസ് നടത്താം. വിതരണം, ഗോഡൗൺ, റീട്ടെയിൽ വിൽപ്പന, കേറ്ററിംഗ് തുടങ്ങിയവയ്ക്ക് ഇത് ഉപകരിക്കും.

• അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച് പുതിയ ബിസിനസ് ആരംഭിക്കാം. ഇളവുകൾ അവസാനിക്കും മുമ്പ് ലൈസൻസ് / രജിസ്ട്രേഷൻ സ്വന്തമാക്കണം.

• ലൈസൻസിന് അപേക്ഷ സമർപ്പിച്ച് റെഫറൻസ് നമ്പർ വാങ്ങിയ ശേഷം ഭക്ഷ്യോത്പാദകർക്ക് ശേഷി വർദ്ധിപ്പിക്കാം. ലൈസൻസിന് വേണ്ടി കാത്തിരിക്കണമെന്നില്ല.

• പാൽ, പാലുത്പന്നങ്ങൾ, കശാപ്പ്ശാലകൾ, മാംസ ഉത്പന്നങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്കൊഴികെ ലൈസൻസിന് സ്ഥലപരിശോധന ആവശ്യമില്ല. അടിയന്തര ഘട്ടങ്ങളിലോ പരാതികൾ ഉണ്ടായാലോ പരിശോധനയാകാം.

• 2020-21ലെ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.

• ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ ഈടാക്കില്ല.

• ഈ ഇളവുകൾക്കെല്ലാം തന്നെ ജൂൺ 30 വരെ മാത്രമാണ് പ്രാബല്യം.