പിറവം: കക്കാട് പമ്പ് ഹൗസിൽ പുതിയതായി സ്ഥാപിച്ച പമ്പ് സെറ്റ് മെയിൻ ലൈനുമായി സംയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് പിറവം മുനിസിപ്പാലിറ്റി, ഇലഞ്ഞി, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ എന്നീ പഞ്ചായത്തുകളിൽ പൂർണമായും ഉദയംപേരൂർ പഞ്ചായത്തിൽ ഭാഗികമായും കുടിവെള്ള വിതരണം തടസപ്പെടും. കക്കാട് ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജലവിതരണക്കുഴലിൽ ഓണക്കൂർ പാലത്തിനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും മറ്റന്നാളും തിരുമാറാടി പഞ്ചായത്തിൽ പൂർണമായും പാമ്പാക്കുട പഞ്ചായത്തിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങും.