court

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മുഖ്യപ്രതികളായ സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവർ നൽകിയ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. സന്ദീപ് നായർക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കസ്റ്റംസ് കേസിലും എൻ.ഐ.എ കേസിലും ജാമ്യം ലഭിച്ചിരുന്നു. എൻ.ഐ.എയുടെ കേസിൽ ഇയാളെ മാപ്പുസാക്ഷിയുമാക്കി. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ കെ.ടി. റമീസിന് എൻ.ഐ.എ കേസിലുൾപ്പെടെ ജാമ്യം ലഭിച്ചിട്ടില്ല. കെ.ടി. റമീസിന്റെ നേതൃത്വത്തിലാണ് സ്വർണക്കടത്തിനു ഫണ്ട് കണ്ടെത്തിയിരുന്നതെന്നും ഇയാളാണ് കള്ളക്കടത്ത് സ്വർണം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.