drsantha
ഡോ. ശാന്താചന്ദ്രൻ

കൊച്ചി: കേരള ഹോമിയോ ശാസ്ത്രവേദിയുടെ 24-ാമത് സ്വാമി ആതുരദാസ് പുരസ്‌കാരത്തിന് കൊച്ചി തേവര സ്വദേശിനി ഡോ. ശാന്താചന്ദ്രൻ അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് നടന്ന ചടങ്ങിൽ ഡോ. ഇസ്‌മയിൽ സേട്ടിൽനിന്ന് ഡോ. ശാന്താചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.

സ്ത്രീരോഗ ചികിത്സയിലെ മികവും അണ്ഡാശയമുഴകളിലെ ചികിത്സാപ്രാവീണ്യവും ഗൈനക്കോളജി സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്