കളമശേരി: യു.ജി.സി. നെറ്റ് - ജെ.ആർ.എഫ് യോഗ്യതാ പരീക്ഷയിൽ മികച്ച വിജയം നേടി കുസാറ്റ് വിദ്യാർത്ഥികൾ. 62 വിദ്യാർത്ഥികൾ നെറ്റും 69 പേർ ജെ.ആർ.എഫ് യോഗ്യതയും നേടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയമായും ആഗോളമായുമുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അക്കാദമിക് മികവുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പറഞ്ഞു. യു.ജി.സി.യോഗ്യതാ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ അനുമോദിച്ചു.